wayanad local

മാതളക്കര നിവാസികള്‍ വന്യജീവി ആക്രമണഭീഷണിയില്‍

സുല്‍ത്താന്‍ ബത്തേരി: കോളിയാടി മാതളക്കരയിലെ പ്രദേശവാസികള്‍ വന്യജീവി ആക്രമണ ഭീഷണിയില്‍.
വനാതിര്‍ത്തി പ്രദേശമല്ലാത്ത ഇവിടെ കഴിഞ്ഞ ദിവസം ഇറങ്ങിയ അജ്ഞാത വന്യജീവി ആടിനെ കടിച്ച് പരിക്കേല്‍പ്പിച്ചു. പുലിയാണ് ആടിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മാതളക്കര സജേഷിന്റെ വീടിനു സമീപത്തെ ആലയില്‍ കെട്ടിയിരുന്ന ആടിനെ അജ്ഞാത വന്യജീവി തലയ്ക്ക് കടിച്ചു പരുക്കേല്‍പ്പിച്ചു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വന്യജീവി ഓടിമറഞ്ഞു.
ഈ ഭാഗത്ത് വനമില്ലങ്കിലും സമീപത്തെ തങ്കമല, തൊവരിമല എന്നീഎസ്റ്റേറ്റുകളില്‍ നിന്നുമാണ് വന്യജീവികള്‍ ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ പ്രദേശത്ത് പലതവണ പുലിയെ കണ്ടതായും പറയുന്നു. സംഭവത്തെ തുടര്‍ന്ന വനപാലകര്‍ എത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it