മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം: ബിനോയ് വിശ്വം

കൊല്ലം: കെ എം മാണിക്കെതിരായ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐ. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനം. മാണിയുടെ ചിന്താഗതി യുഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേര്‍ന്നതാണ്. അതിനാല്‍ തന്നെ മാണിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കു കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാണിയുടെ അഴിമതി രാഷ്ട്രീയം എല്‍ഡിഎഫ് പലവട്ടം തുറന്നുകാട്ടിയിട്ടുണ്ട്. സിപിഐയും സിപിഎമ്മും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം മറന്ന് ഒരു സുപ്രഭാതത്തില്‍ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. മാണിയുമായി സഹകരിക്കുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it