മാണി: തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനേക്കാള്‍ മുമ്പ് കെഎം മാണി തീരുമാനമെടുത്തെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ഡിഎഫിനേക്കാള്‍ മുമ്പ് കെ എം മാണി തീരുമാനം എടുത്താന്‍ പിന്നെ എന്തുചെയ്യാന്‍ കഴിയും. മാണിയ കൂടെ നിര്‍ത്തുന്ന കാര്യത്തില്‍ എല്‍എഡിഎഫാണ് തീരുമാനം എടുക്കേണ്ടത്. ചെങ്ങന്നൂരിലെ മാണിയുടെ തീരുമാനത്തെക്കുറിച്ചു സിപിഎം സംസ്ഥാന നേതൃത്വമാണു പ്രതികരിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
കര്‍ണാടകയില്‍ കുതിരക്കച്ച—വടത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി നീക്കം പരാജയപ്പെടുത്തിയതിനെ സിപിഎം പോളിറ്റ് ബ്യൂറോ സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തിലെത്താനാണു ബിജെപി ശ്രമിച്ചതെന്നും യെച്ചൂരി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായി 40ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it