Flash News

മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ നേടിയ വിജയം-കാനം രാജേന്ദ്രന്‍

മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ നേടിയ വിജയം-കാനം രാജേന്ദ്രന്‍
X


തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതു ജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ഇടതു ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിധി. ശക്തിയായ ത്രികോണ മല്‍സരം നടക്കുമെന്നും, തങ്ങള്‍ വിജയിക്കുമെന്നുമുള്ള  ബി ജെ പിയുടെ അവകാശവാദം പൊളിഞ്ഞിരിക്കുന്നു. എല്‍ ഡി എഫ് മണ്ഡലത്തിലും സംസ്ഥാനത്തും തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്. ചെങ്ങന്നൂരിലെ ജനങ്ങള്‍ എല്‍ ഡി എഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് മുന്നണി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് കാനം ഓര്‍മ്മിപ്പിച്ചു.ഇടതു ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയെഴുത്ത് നടത്തിയ ചെങ്ങന്നൂരിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it