Flash News

മാണി എത്താത്തതില്‍ വിഷമമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മാണി എത്താത്തതില്‍ വിഷമമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് കെ എം മാണി എത്താത്തതില്‍ വിഷമമില്ലെന്ന് പികെ കുഞ്ഞാലികുട്ടി എംപി. വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെ മാനിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് വേണ്ടി വോട്ടുചോദിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ ധാരാളമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് കെഎം മാണിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രചാരണത്തിന് എത്തില്ലെന്ന് കെ എം മാണി അറിയിച്ചു. മാണിക്ക് പകരം തോമസ് ഉണ്ണിയാടനെ പ്രചാരണത്തിനായി പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കെ എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it