മാണിയെ വേണ്ടെന്ന് കാനം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് മാണിയുടെ മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് കാനം വ്യക്തമാക്കി. ഇടത് ആശയങ്ങള്‍ ഉള്ളവരെയാണു മുന്നണിയില്‍ ആവശ്യം. മാണിയെ വെള്ളപൂശി കൊണ്ടുവരുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ചചെയ്തിട്ടില്ല.വിഷയം ചര്‍ച്ചയ്ക്കു വന്നാല്‍ വേണ്ടെന്ന നിലപാട് അറിയിക്കും. മുമ്പ് വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. ഇക്കാര്യത്തില്‍ സിപിഐക്ക് കൃത്യമായി നിലപാടുണ്ട്. ജെഡിയുവിനു മാത്രമല്ല, മുന്നണിയില്‍ നിന്ന് പോയ ആര്‍എസ്പിക്കും മടങ്ങിവരാം. എന്നാല്‍, കെ എം മാണി എല്‍ഡിഎഫില്‍ നിന്നു പോയ ആളല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം പറഞ്ഞു.
Next Story

RELATED STORIES

Share it