മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കി
BY ajay G.A.G13 Jan 2016 12:01 PM GMT
X
ajay G.A.G13 Jan 2016 12:01 PM GMT
തിരുവനന്തപുരം : ബാര്‍കേസില്‍ മുന്‍മന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്്ട് വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്,
ഫോണ്‍രേഖകളും മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടെന്നും തുടരന്വേഷണത്തിന് കൂടുതല്‍ തെളിവില്ലെന്നും വിജിലന്‍സ് എസ് പി സുകേശന് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. മാണിക്കെതിരായ കേസില്‍ നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പല പൊരുത്തക്കേടുകളുമുണ്ടെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്.
ശേഖരിച്ച പണവുമായി മാണിയുടെ പാലായിലെ വീട്ടിലെത്തിയെന്ന് ബാറുടമ സജി ഡൊമിനിക്ക് നല്കിയ മൊഴി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല. പാലായില്‍ ഉണ്ടായിരുന്നു എന്നു പറയുന്ന സജിയുടെ മൊബൈല്‍ ആ സമയത്ത് പൊന്‍കുന്നത്തായിരുന്നു എന്നാണ് മൊബൈല്‍ സിഗ്നലുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തുവെച്ച് 35 ലക്ഷം കൈമാറിയെന്ന മൊഴിയും ഇതേ രീതിയില്‍ അന്വേഷിച്ചപ്പോള്‍ തെറ്റാണെന്നു തെളിഞ്ഞതായും റിപോര്‍ട്ടിലുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT