Districts

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടനിലക്കാരനായി: പി സി ജോര്‍ജ്

കോട്ടയം: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎമ്മുമായി ചര്‍ച്ച ചെയ്‌തെന്നു പി സി ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ത്രിതലം 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടനില നിന്നു എന്ന കാര്യം ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ചര്‍ച്ച ഫലത്തിലെത്തുമെന്നും കെ എം മാണി ഇടതുപക്ഷത്തേക്കു പോവുമെന്നും കണ്ടാണ് ബാര്‍ കോഴക്കേസ് ഉമ്മന്‍ചാണ്ടി പുറത്തുകൊണ്ടുവന്നത്. ഉമ്മന്‍ചാണ്ടി ഇപ്പോഴും ബാറുകാരുമായി ഗൂഢാലോചന നടത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ എല്ലാ കാപട്യത്തിന്റെയും മുഖംമൂടിയാണ് ഉമ്മന്‍ചാണ്ടി. കെ കരുണാകരനെ ഒതുക്കാന്‍ എം എം ഹസനുമായി ചേര്‍ന്ന് പാമോലിന്‍ കേസ് പുറത്തു കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടിയാണ്. കേരളത്തില്‍ നിന്ന് എ കെ ആന്റണിയെ നാടുകടത്തിയതും ഉമ്മന്‍ചാണ്ടിയും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണെന്നും ജോര്‍ജ് പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം മാണിയുടെ രാജിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും മാണിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെന്നാണു തന്റെ വിശ്വാസമെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി. നിയമസഭയില്‍ അഴിമതിക്കാര്‍ക്കുവേണ്ടി കൈപൊക്കാന്‍ കഴിയില്ല. അതുകൊണ്ട് നിയമസഭാ സമ്മേളനത്തിനു മുമ്പ് എംഎല്‍എ സ്ഥാനം രാജിവയ്ക്കും. രാജിവയ്ക്കാനുള്ള സാഹചര്യം പൂഞ്ഞാറിലെ ജനങ്ങള്‍ക്കു മുമ്പില്‍ വരുംദിവസങ്ങളില്‍ പറയും. എംഎല്‍എ സ്ഥാനം രാജിവച്ചതിനു ശേഷം സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it