Flash News

മാണിയെ മന:പൂര്‍വ്വം ഒറ്റപ്പെടുത്തി;കോണ്‍ഗ്രസിനെതിരെ കേരളകോണ്‍ഗ്രസ് (എം)

മാണിയെ മന:പൂര്‍വ്വം ഒറ്റപ്പെടുത്തി;കോണ്‍ഗ്രസിനെതിരെ കേരളകോണ്‍ഗ്രസ് (എം)
X
km-mani

കോട്ടയം: തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളകോണ്‍ഗ്രസ് (എം) രംഗത്ത്. ബറാബാസിനെ രക്ഷിക്കൂ യേശുവിനെ ക്രൂശിക്കൂ എന്ന നിലപാടായിരുന്നു ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ്  സ്വീകരിച്ചതെന്ന്  കേരളകോണ്‍ഗ്രസ് (എം) കുറ്റപ്പെടുത്തി. കെഎം മാണിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മാണിയുടെ രാജിയിലേയ്ക്ക് വരെ നയിക്കാന്‍ ഇടയാക്കിയതുപോലുള്ള നിലപാടുകള്‍ ഒരു ഘടകകക്ഷി നേതാക്കളോടും ചെയ്യാന്‍ പാടില്ലാത്തതാണെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിമര്‍ശിച്ചു.മാണിയെ മന:പൂര്‍വ്വം ഒറ്റപ്പെടുത്തി. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളെയും ഇല്ലാതാക്കുന്ന സമീപനമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ടതെന്നും യോഗം കുറ്റപ്പെടുത്തി. മെത്രാന്‍ കായല്‍ ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാര്‍ അവസാന നാളുകളിലെടുത്ത പല തീരുമാനങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it