Flash News

മാണിയെ എല്‍ഡിഎഫിലേക്കു കൊണ്ട് വരണം : കെ ആര്‍ അരവിന്ദാക്ഷന്‍



കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാണി ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ സിപിഐ എതിര്‍ക്കേണ്ടതില്ല. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇടതുപക്ഷത്തെത്തിക്കുന്നതില്‍ സിപിഐയും പങ്ക് വഹിക്കണം. മുസ്‌ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യുഡിഎഫില്‍ അധികകാലം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലേത്. ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിന് കോണ്‍ഗ്രസ്സിന് കഴിയില്ലെന്ന് കണ്ടതോടെയാണ് മാണി രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയതെന്നും കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ഇടതു സോഷ്യലിസ്റ്റ് മതേതര ജനാധിപത്യകക്ഷികളുടെ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുകയെന്നതാണ് കെ എം മാണിയുടെ ലക്ഷ്യമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപിയോടൊപ്പം ചേരാനാണ് മാണി അണികളോട് അഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് നടന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്.
Next Story

RELATED STORIES

Share it