മാണിയുടേത് മനുഷ്യത്വരഹിത നടപടി: പി സി ജോസഫ്

കോട്ടയം: ഘടകക്ഷികളോടുള്ള കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ നടപടികള്‍ മനുഷ്യത്വമില്ലാത്തതായിരുന്നുവെന്ന് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി സി ജോസഫ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച സമയത്ത് ഉണ്ടാക്കിയ ലയനകരാര്‍ പോലും പാലിച്ചിട്ടില്ല. പലപ്പോഴും മനുഷ്യത്വപരമായുള്ള പെരുമാറ്റമല്ല നേതാവെന്ന നിലയില്‍ കെ എം മാണിയില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഫ്രാന്‍സിസ് ജോര്‍ജിനോട് ഒപ്പം ചേര്‍ന്ന് പഴയ കേരളാ കോണ്‍ഗ്രസ്സിനു പുനര്‍ജന്മം നല്‍കും.
ശേഷിയില്ലാത്ത തരത്തില്‍ പാര്‍ട്ടിയെ തകര്‍ത്ത് വ്യക്തിസ്വാതന്ത്ര്യം മരവിപ്പിക്കുന്ന പ്രവര്‍ത്തനമാണ് മാണി വിഭാഗത്തിലുള്ളത്. കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണം ആവശ്യമായ കാ ലഘട്ടമാണിത്. എന്നാല്‍, താന്‍ നാളിതുവരെ പ്രതിനിധാനം ചെയ്ത പാര്‍ട്ടി ഇന്ന് ഇതിനു വിപരീതമായാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിയും വര്‍ഗീയതയും വര്‍ധിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ചെറുവിരല്‍ അനക്കാന്‍പോലും കഴിഞ്ഞിട്ടില്ല. മാത്രമല്ല, മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനും കര്‍ഷക പാര്‍ട്ടിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും പാഴ്‌വാക്കായി. കര്‍ഷകരുടെ ഭൂനികുതിയില്‍ വര്‍ധന വരുത്തി അവരെ വെട്ടിലാക്കുകയാണ് മാണി ചെയ്തതെന്ന് പി സി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it