മാണിയുടെ വരവ് ഇടതുമുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കും;സിപിഐ റിപ്പോര്‍ട്ട്
BY midhuna mi.ptk1 March 2018 11:42 AM GMT
X
midhuna mi.ptk1 March 2018 11:42 AM GMT
മലപ്പുറം: കെ എം മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മാണിയെ ഒപ്പം കൂട്ടുന്നത് മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് മലപ്പുറത്ത് ഇന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
അവസരവാദികളേയും അഴിമതിക്കാരെയും മുന്നണിയിലെടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണ്.മാണിയെ ഒപ്പം കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കും. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതുമാണ്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണെന്നും എല്‍ഡിഎഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT