Flash News

മാണിക്കെതിരെ പ്രമേയം പാസാക്കി കോട്ടയം ഡിസിസി;മാണിയും മകനുമായി ഇനി ഒരു കൂട്ടുകെട്ടും വേണ്ട

മാണിക്കെതിരെ പ്രമേയം പാസാക്കി കോട്ടയം ഡിസിസി;മാണിയും മകനുമായി ഇനി ഒരു കൂട്ടുകെട്ടും വേണ്ട
X


കോട്ടയം: കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ കോട്ടയം ഡിസിസി പ്രമേയം പാസാക്കി. വഞ്ചന ഇനിയും വച്ചുപൊറുപ്പിക്കാനാകില്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു. മാണിയുടേത് അവസരവാദ രാഷ്ട്രീയമാണ്. കെഎം മാണിയും ജോസ് കെ മാണിയുമായി ഒരു വിധത്തിലുമുള്ള കൂട്ടുകെട്ടിനും ഇനി കോണ്‍ഗ്രസ് തയാറാവരുതെന്നും പ്രമേയത്തില്‍ പറയുന്നു. യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസ്ഫ് തുടങ്ങിയവര്‍ കെഎം മാണിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ കെഎം മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന മുന്‍ നിലപാട് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. 42വര്‍ഷക്കാലം കേരള കോണ്‍ഗ്രസിന് വേണ്ടി പ്രയത്‌നിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോസ് കെ മാണി കാണിച്ചത് നന്ദികേടാണ്.കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ല. എല്‍ഡിഎഫിലേക്ക് ചേക്കാറാന്‍ കേരള കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു എന്നുവേണം കരുതാനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it