Districts

മാണിക്കെതിരായ വിധി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും: സുധീരന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി സംബന്ധിച്ചും ധനമന്ത്രി കെ എം മാണിയുടെ രാജിസംബന്ധിച്ചും നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. രാഷ്ട്രീയ ഔചിത്യം ഉള്ളതുകൊണ്ടാണ് ഈ ഘട്ടത്തില്‍ പ്രതികരിക്കാത്തതെന്നും പറയേണ്ടതു പറഞ്ഞാല്‍ അതു തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഗുണം ചെയ്യില്ലെന്നുമുള്ള വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു സുധീരന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍, ബാര്‍ കോഴ ആരോപണത്തില്‍ ഉള്‍പ്പെടെ തന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്നും സുധീരന്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.
കോടതിവിധി കെപിസിസി നിര്‍വാഹകസമിതി എത്രയും വേഗം യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ചചെയ്യും. 11, 12 തിയ്യതികളില്‍ ചേരുന്ന യോഗത്തില്‍ ബാര്‍ കോഴ വിധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വരും. രാഷ്ട്രീയ ഔചിത്യം പാലിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും വിലയിരുത്തും. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടപ്പോള്‍ കൃത്യമായി പറയും. മാണിയെ സംരക്ഷിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് ഭരണപരമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുമെന്നും അതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു സുധീരന്റെ മറുപടി.
Next Story

RELATED STORIES

Share it