Second edit

മാഡ്‌ലിന്‍ ആല്‍ബ്രൈറ്റ്

മാഡ്‌ലിന്‍ ആല്‍ബ്രൈറ്റ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിതയാണ്. 1997 മുതല്‍ 2001 വരെ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കാലത്താണ് അവര്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
ആല്‍ബ്രൈറ്റ് പത്രപ്രവര്‍ത്തകയായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് അവര്‍ അക്കാദമികരംഗത്തെത്തി. അമേരിക്കയുടെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായും അവര്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ വയസ്സായ ആല്‍ബ്രൈറ്റ് ഈയിടെ ഒരു പുസ്തകം രചിച്ചു: ഫാഷിസം: എ വാണിങ്. ഫാഷിസത്തെ സംബന്ധിച്ച ഒരു മുന്നറിയിപ്പ് എന്നാണ് അവര്‍ തന്റെ പുസ്തകത്തെ വിളിക്കുന്നത്.
രണ്ടാം ലോകയുദ്ധം ഫാഷിസ്റ്റ് ശക്തികളെ അടിച്ചമര്‍ത്തിയെങ്കിലും ഫാഷിസ്്റ്റ് പ്രവണതകള്‍ ഇന്നു ശക്തിപ്പെട്ടുവരുകയാണെന്ന് ആല്‍ബ്രൈറ്റ് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യാവകാശങ്ങളും ജനാധിപത്യ സംവിധാനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ഭരണാധികാരികള്‍ പോലും ജനാധിപത്യ ഭരണക്രമത്തെ അടിച്ചമര്‍ത്താനും മതേതര, ഉദാരവാദ പാരമ്പര്യങ്ങളെ തകര്‍ക്കാനുമാണു ശ്രമിക്കുന്നത്. അത് ഫാഷിസത്തിനു വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുകയാണെന്ന് ആല്‍ബ്രൈറ്റ് പറയുന്നു.
അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ പോക്ക് അത്തരം പ്രവണതകളെ ശക്തിപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു. ലോകത്തെ കൂടുതല്‍ അരക്ഷിതമായ അവസ്ഥയിലേക്കാണ് ഈ പ്രവണതകള്‍ നയിക്കുന്നത്. ഫാഷിസത്തിന്റെ രണ്ടാംവരവ് ഇന്നു വീണ്ടും ഒരു സാധ്യതയാണ് എന്നാണ് ആല്‍ബ്രൈറ്റ് മുന്നറിയിപ്പു നല്‍കുന്നത്.
Next Story

RELATED STORIES

Share it