മാട്ടിറച്ചി വിവാദം: ഹരിയാനയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്കു പരിക്ക്

ചണ്ഡീഗഡ്: ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ ലോറികളില്‍ മാട്ടിറച്ചി കടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ 12 പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു ലോറികളില്‍ മാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ചിലര്‍ മൂന്നാമത്തെ ലോറി തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. വാഹനത്തിനും പോലിസിനും നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. അക്രമികളെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. ലോറിയില്‍ നിന്നു പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it