kannur local

മാട്ടിറച്ചി നിരോധനം : ഭക്ഷണ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന്



കണ്ണൂര്‍: കന്നുകാലികളുടെ വില്‍പന നിരോധനം വഴി മാട്ടിറച്ചിയെ നിരോധിക്കുന്നത് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള പൗരാവാശത്തിനെതിരായ കടന്നു കയറ്റമാണെന്ന് കെഎന്‍എം. സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫിക്കര്‍ അലി അഭിപ്രായപ്പെട്ടു. റമദാനിലെ മതവിജ്ഞാന വേദിയുടെ ജില്ലാതല ഉല്‍ഘാടനം കണ്ണൂര്‍ സലഫി മസ്ജിദില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കല്‍, മാട്ടിറച്ചി നിരോധനം, ഗോവധ നിരോധന നിയമം എന്നിവ ചെറിയ ടെസ്റ്റ് ഡോസുകള്‍ മാത്രമാണ്. ഉദാത്തമായ സെക്കുലറിസത്തെ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനങ്ങള്‍. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണവും ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവനോപാധിയുമായ മാട്ടിറച്ചിയുടെ നിരോധനം ഗുരുതരമായ സാമുഹിക പ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുന്ന ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു. സി ആര്‍ സിദ്ദീഖ് ഹാജി, പുനത്തില്‍ ഹാഷിം, പി പി അബ്ദുസ്സലാം, പി എം അബ്ദുറഊഫ്, ഡോ. എ വി അബ്്ദുല്ല, മഹ്്മൂദ് വാരം, അലി ശ്രീകണ്ഠപുരം, നിസാമുദ്ദീന്‍ സിറ്റി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it