മാട്ടിറച്ചി കഴിച്ചാല്‍ കടുത്ത ശിക്ഷ: ഹരിയാന മുഖ്യമന്ത്രി

നര്‍നോള്‍ (ഹരിയാന): ഹരിയാനയില്‍ ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വന്നതോടെ പശുവിനെ വധിക്കുകയോ പശു മാംസം വില്‍ക്കുകയോ ഭക്ഷിക്കുകയോ ചെയ്താല്‍ കര്‍ശന ശിക്ഷയ്ക്കു വിധേയമാവേണ്ടിവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ബൈജ്‌നാഥ് ചൗധരി സര്‍ക്കാര്‍ വനിതാ കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്തു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഖട്ടര്‍. രാഷ്ട്രപതിയുടെ അനുമതിക്കു ശേഷം നവംബര്‍ 19ന് ഹരിയാന സര്‍ക്കാര്‍ ഗോവധ നിരോധനം സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. 90 അംഗ നിയമസഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ 'മീവട്ടില്‍ നിന്നുള്ള മൂന്നു മുസ്‌ലിം എംഎല്‍എമാരും ബില്ലിനെ അനുകൂലിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. നഗരവാസികള്‍ക്കു പശുവിനെ വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ ഗ്രാമത്തിലുള്ള അവരുടെ ബന്ധുക്കളോട് കൂടുതലായി ഒരു പശുവിനെക്കൂടി വളര്‍ത്താന്‍ ആവശ്യപ്പെടണമെന്നും ഖട്ടര്‍ നിര്‍ദേശിച്ചു. ഗോവധ നിരോധന നിയമം ലംഘിച്ചാല്‍ മൂന്നു മുതല്‍ പത്തു വര്‍ഷം വരെ കഠിന തടവാണ് ശിക്ഷ.
Next Story

RELATED STORIES

Share it