മാട്ടിറച്ചിയുടെ പേരില്‍ വധം; ദാദ്രിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കെജിരിവാളിനെ തടഞ്ഞു
BY TK tk3 Oct 2015 7:31 AM GMT
TK tk3 Oct 2015 7:31 AM GMT
ന്യൂഡല്‍ഹി: മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ ഇഖ്ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി കെജിരിവാളിനെ പ്രാദേശിക ഭരണകൂടം തടഞ്ഞു. ഇഖ്ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായി ദാദ്രിയിലെ ബിഷാഡ ഗ്രാമത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പോലിസുകാര്‍ കെജിരിവാളിനെയും സംഘത്തെയും തടഞ്ഞത്.
കെജിരിവാള്‍,കുമാര്‍ ബിശ്വാസ്, സഞ്ജയ് സിങ് എന്നിവരെ ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ ആകാശ് ഗംഗ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഗ്രാമത്തിലെ ജനങ്ങള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലും ആക്രമണമുണ്ടായതായാണ് വിവരം. സ്ത്രീകളുള്‍പ്പെടുന്ന സംഘം കല്ലേറുനടത്തുകയും റോഡ് കൈയ്യേറുകയും ചെയ്തിരിക്കുകയാണ്.പുറത്തുനിന്നാരും ഗ്രാമത്തിലേക്ക് വരരുതെന്ന നിലപാടിലാണ് ജനക്കൂട്ടം.
എന്നാല്‍ തങ്ങളെ പ്രാദേശിക ഭരണകൂടം എങ്ങിനെയാണ് തടഞ്ഞുനിര്ത്തുകയെന്നും അസദുദ്ദീന്‍ ഉവൈസിയെ പോലുള്ളവരെ ഇഖ്ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോലിസോ,മഹേഷ് ശര്‍മയോ തടഞ്ഞില്ലല്ലോയെന്നും കെജിരിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
എസ്.ബി
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT