മാട്ടിറച്ചിഭോജനത്തെ അനുകൂലിച്ച കന്നഡ സംവിധായികയ്ക്ക് ഭീഷണി

ബംഗളൂരു: മാട്ടിറച്ചിഭോജനത്തെ അനുകൂലിക്കുകയും ഹിന്ദുത്വരുടെ ആക്രമണങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത കന്നഡ ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് ഭീഷണി. കന്നഡ എഴുത്തുകാരിയും സിനിമാ സംവിധായികയുമായ ചേതന തീര്‍ഥഹള്ളിക്കാണ് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിസന്ദേശം വന്നത്.
ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയ മധുസൂദന ഗൗഡ എന്നയാള്‍ക്കെതിരേ അവര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്യുന്ന ഒട്ടേറെ ലേഖനങ്ങള്‍ ചേതന എഴുതിയിട്ടുണ്ട്. മാട്ടിറച്ചിഭോജനത്തെ അനുകൂലിക്കുന്ന റാലിയിലും അവര്‍ പങ്കെടുത്തിരുന്നു. ഒരു വര്‍ഷമായി ചേതനയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണിസന്ദേശങ്ങള്‍ വരുന്നുണ്ട്. എന്നാല്‍, എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.
ജാതിവ്യവസ്ഥയെക്കുറിച്ച് പുസ്തകമെഴുതിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ദലിത് എഴുത്തുകാരന്‍ ഹുച്ചംഗി പ്രസാദി(23)നെ കഴിഞ്ഞ ദിവസം അജ്ഞാതര്‍ ആക്രമിച്ചിരുന്നു. എഴുത്തു തുടര്‍ന്നാല്‍ കൈവിരലുകള്‍ മുറിച്ചുകളയുമെന്ന് പ്രസാദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it