Flash News

മാടായിപ്പാറയില്‍ വന്‍ തീപ്പിടിത്തം; അഞ്ച് ഏക്കര്‍ പുല്‍മേടുകള്‍ നശിച്ചു

മാടായിപ്പാറയില്‍ വന്‍ തീപ്പിടിത്തം; അഞ്ച് ഏക്കര്‍ പുല്‍മേടുകള്‍ നശിച്ചു
X


പഴയങ്ങാടി: പരിസ്ഥിതി പ്രാധാന്യമേറിയ കണ്ണൂര്‍ മാടായിപ്പാറയിലെ തെക്കിനാക്കീല്‍ കോട്ടയ്ക്കു സമീപം വന്‍ തീപ്പിടിത്തം. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അഞ്ച് ഏക്കറോളം സ്ഥലത്തെ പുല്‍മേടുകള്‍ കത്തിനശിച്ചു. നാട്ടുകാരും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്.
ഇടനാടന്‍ ചെങ്കല്‍ക്കുന്ന് എന്ന് വിളിക്കപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള മാടായിപ്പാറ അപൂര്‍വമായ സസ്യങ്ങളാല്‍ സമ്പന്നമാണ് . നിരവധി പുതിയ സസ്യങ്ങളെ സമീപകാലത്ത് ഈ പ്രദേശത്തു നിന്നു പ്രകൃതിനിരീക്ഷകരും സസ്യശാസ്ത്രജ്ഞരും ചേര്‍ന്ന്
കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it