kannur local

മാടായിപ്പാറയിലെ കൈയേറ്റം തടയാന്‍ കമ്പിവേലി കെട്ടുന്നു

പഴയങ്ങാടി: മാടായി പാറയിലെ കൈയേറ്റങ്ങള്‍ തടയുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി മാടായിപ്പാറയിലെ ദേവസ്വം ഭൂമിക്ക് ചുറ്റുമായി കമ്പിവേലി കെട്ടിതുടങ്ങി.
കോപ്പാട്ട് റോഡ്, കീയച്ചാല്‍ റോഡ്, മെയില്‍ റോഡ്, പാര്‍ശ്വ ഭാഗങ്ങളിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് വേലികെട്ടി സംരക്ഷിക്കുന്നത്.
ദേവസ്വത്തിന്റെ അധീനയിലുണ്ടായിരുന്ന ഏകറുകണക്കിന് ഭൂമി വര്‍ഷങ്ങളായിട്ടുള്ള കയേറ്റങ്ങളും നിയമ പ്രകാരവും അല്ലാതെയും കൈമാറിയതിനാല്‍ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 1000 മീറ്റര്‍ നീളത്തിലായിട്ടാണ് കമ്പി വേലി കെട്ടി സംരക്ഷിക്കുക.
ബാക്കി 1500 മീറ്റര്‍ കൂടി കെട്ടുവാനുള്ള പദ്ധതിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് അനുമതി തേടിയിട്ടുണ്ട്. കൈയേറ്റങ്ങളും അനധികൃത വാഹന പാര്‍ക്കിങ്ങും ജൈവ വൈവിധ്യങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it