ernakulam local

മാടവന ജങ്ഷന്‍ അപകട മേഘലയാവുന്നു

പനങ്ങാട്: കൊച്ചി ദേശീയപാതയില്‍ മാടവന ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനത്തിലെ പാകപ്പിഴകളാണ് കൂടുതലും അപകട മേഘലയാവാന്‍ കാരണമാവുന്നത്. ദിനംപ്രതി നിരവധിയാളുകളാണ് ചെറുതും വലുതുമായ അപകടങ്ങളില്‍ പെടുന്നത്. ഇതേക്കുറിച്ചൊക്കെ നിരവധി തവണ മാധ്യമങ്ങള്‍ മുഖേന ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.
പനങ്ങാടുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ ലൈറ്റ് കിട്ടിയാലും അഞ്ചു സെക്കന്റ് കഴിഞ്ഞേ വാഹനം എടുക്കുന്നതിനു സാധിക്കുകയുള്ളു. കാരണം കുണ്ടന്നൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് അപ്പോഴെ ചുവപ്പ് സിഗ്‌നല്‍ കിട്ടുകയുള്ളൂ.
ലൈറ്റ് തെളിയുന്നതിലെ കുഴപ്പം അറിയാതെ ഈ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളാണു കൂടുതലും അപകടത്തില്‍പെടുന്നത്. ഇവിടെ നിരവധി വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു മരണമടഞ്ഞത്. ശനിയാഴ്ച റോഡ് മുറിച്ചുകടന്ന കുട്ടികളെ ഇടിക്കാതിരിക്കുന്നതിന് ശ്രമിച്ചപ്പോഴാണ് നിയന്ത്രണംവിട്ട ലോറി ട്രാഫിക്ക് സിഗ്‌നല്‍ പോസ്റ്റില്‍ തട്ടി അപകടമുണ്ടായത്. ഇവിടെ സിഗ്‌നല്‍ മറികടക്കുന്നതിനു വാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. സിഗ്‌നലിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്നും യാത്രക്കാര്‍ പറയുന്നു.
റോഡു മുറിച്ചുകടക്കുന്നതിനായി വരച്ച സീബ്രാലൈനും പാതിവെച്ച് നിറുത്തിയതും കാല്‍നടക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ദേശീയപാതയില്‍കൂടി പോവേണ്ട വാഹനങ്ങള്‍ സര്‍വീസ് റോഡില്‍ കയറുന്നത് തടയുകയും സിഗ്‌നല്‍ സംവിധാനത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുകയും ചെയ്താല്‍ ഒരു പരിധിവരെ അപകടങ്ങള്‍ തീര്‍ക്കാവുന്നതേയുള്ളു എന്നാണ് യാത്രക്കാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it