Fortnightly

മാഞ്ഞുപോകുന്നവ

കവിത/പി.കെ.ഗോപി മടിക്കൈ






അന്നുനാമീ വഴി
പോകവേ,യിങ്ങനെ-
യായിരുന്നില്ലയിക്കേരനാട്!
തിങ്ങിനിറഞ്ഞ
മരങ്ങളാലൊരുവനം
തന്നെയുണ്ടായിരു-
ന്നിവിടമാകെ!
കുന്നുകളുണ്ടായിരുന്നു,
കുറെ തോടും
പിന്നെക്കുതിച്ചോടുമാറുകളും
കാറ്റിന്റെ കൈ തട്ടി
ആലോലമാടുന്ന കുളിരുള്ള
തെളിനീര്‍ക്കുഞ്ഞോളങ്ങളും.
അരുവിയോരങ്ങളിലത്തിമരങ്ങളി
ലെന്നുമൊരുപാടു
പക്ഷികളും,
അവരുടെ പാട്ടും, കളികളും
പലമാതിരിയുള്ള
കൂടുകളും.
കാടുകളില്‍ തീവ്രവാദി മൃഗങ്ങളു-
മത്രതന്നെസാധു
ജന്തുക്കളും
കാലിയു,മാളും,
കലപ്പയും കാര്‍ഷിക
വിപ്ലവം തീര്‍ക്കുന്ന ഘോഷങ്ങളും.
കൂടും, കുടിലും
കൃഷിയും, സംസ്‌കാരവു-
മവരന്നുനിര്‍മ്മിച്ച പ്രസ്ഥാനവും.
പാടവരമ്പിലും,
പാതയോരത്തിലും,
പാറിക്കളിച്ചചോരക്കൊടിയും.
എങ്ങുമ്മുഴങ്ങിയശബ്ദത്തി-
ലന്നുരിയാടിയ
വാക്യങ്ങളും.
നോക്കുകനേരെമുന്നോട്ടേയ്ക്കുതന്നെനാം
നെല്‍വയലെല്ലാമി-
ന്നെങ്ങുപോയി?!
പാടം നികത്തി-
പ്പണിത സൗധങ്ങളി-
ലിന്നു ജീവിക്കുന്നതേതു വര്‍ഗ്ഗം?
ഇവിടെയുണ്ടായ മണ്ണിന്റെ മക്കളെ
എവിടെക്കുഴികുത്തി
സംസ്‌കരിച്ചു?!
അവരുടെ പിന്മുറക്കാരായ്പ്പിറന്നവ-
രുണ്ടോയെനിക്കൊന്നു
കണ്ടുപോകാന്‍?!
Next Story

RELATED STORIES

Share it