Idukki local

മാഞ്ഞുകിടന്ന സീബ്രാലൈനുകള്‍  വീണ്ടും തെളിയുന്നു

തൊടുപുഴ: നഗരത്തില്‍ മാഞ്ഞുകിടന്ന സീബ്രാലൈനുകള്‍ വീണ്ടും തെളിയുന്നു.കഴിഞ്ഞ ആറു മാസമായി നഗരത്തിലെ എല്ലാ സീബ്രാലൈനുകളും മാഞ്ഞിരുന്നു.വ്യാഴാഴ്ച രാത്രിയാണ് മാഞ്ഞുകിടന്നിരുന്ന സീബ്രാലൈനുകള്‍ വരച്ച് തുടങ്ങിയത്.നഗരത്തിലെ തിരക്കേറിയ എല്ലാ ജങ്ഷനുകളിലും സീബ്രാലൈനുകള്‍ മാഞ്ഞ് റോഡ് മുറിച്ച് കടക്കാനാവാതെ കാല്‍നടയാത്രക്കാര്‍ ദുരിതമനുഭവിച്ചിരുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ പത്രവാര്‍ത്തകളും വന്നിരുന്നു.
കുട്ടികളും പ്രായമായവരും റോഡ് മുറിച്ച് കടക്കാന്‍ പ്രയാസപ്പെടുന്നത് നിത്യസംഭവമായിരുന്നു.കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടയിലൂടെ പാഞ്ഞെത്തി ഏതാനും അപകടങ്ങളും സംഭവിച്ചിരുന്നു. വര മഞ്ഞു പോയിരുന്ന ചില സ്ഥലങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥരാണ് കുട്ടികളെ മറു ഭാഗത്തേക്ക് കടത്തിവിടുന്നത്.തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഗന്ധിസ്‌ക്വയര്‍ എന്നീ ഭാഗങ്ങളില്‍ സീബ്രാലൈനുകല്‍ വീണ്ടും വരച്ചു.
ബാക്കിയുള്ളത് അടുത്ത ദിവസങ്ങളില്‍ വരയ്ക്കുമെന്നു പിഡബ്ല്യൂഡി അധികൃതര്‍ പറഞ്ഞു.സീബ്ര ലൈനിലുടെ കടക്കുന്ന യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തി കൊടുക്കണമെന്ന് നിയമമുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇതു പാലിക്കപ്പെടുന്നില്ലെന്ന വ്യാപകമായ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it