Flash News

മാഞ്ചസ്റ്ററില്‍ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളില്‍ അഞ്ചിരട്ടി വര്‍ധന



ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ ഇസ്‌ലാം ഭീതിയെ തുടര്‍ന്നുള്ള ആക്രമണങ്ങള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ മാസം 22നുണ്ടായ മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷമാണ് ഈ വര്‍ധനയെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലിസ് അറിയിച്ചു. മെയ് 22നു ശേഷം ഇതുവരെ മുസ്‌ലിംകള്‍ക്കെതിരായ 224 വംശീയാതിക്രമങ്ങളാണ് നഗരത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്തരം 37 ആക്രമണങ്ങള്‍ മാത്രമായിരുന്നു നടന്നതെന്നും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it