മാഞ്ചസ്റ്ററിന് വെസ്റ്റ്‌ബ്രോം ഷോക്ക് (1-0)

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അട്ടിമറി തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമാണ് എവേ മല്‍സരത്തില്‍ മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. 66ാം മിനിറ്റില്‍ സോളമന്‍ റാന്റനാണ് ബ്രോമിന്റെ വിജയഗോള്‍ നേടിയത്.
32 വര്‍ഷത്തിനു ശേഷമാണ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ബ്രോം മാഞ്ചസ്റ്ററിനെ വിജയക്കൊടി നാട്ടുന്നത്. 26ാം മിനിറ്റില്‍ യുവാന്‍ മാറ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മാഞ്ചസ്റ്ററിന് വിനയാവുകയായിരുന്നു.
മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള അവസരവും മാഞ്ചസ്റ്ററിന് നഷ്ടമായി.
29 മല്‍സരങ്ങളില്‍ നിന്ന് 47 പോയിന്റോടെ മാഞ്ചസ്റ്റര്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്തിയ ബ്രോം 39 പോയിന്റോടെ 11ാം സ്ഥാനത്തേക്ക് കയറി.
Next Story

RELATED STORIES

Share it