മാഞ്ചസ്റ്ററിന് വീണ്ടും ഷോക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ശനിദശ വിട്ടുമാറുന്നില്ല. ഇന്നലെ നടന്ന ലീഗിലെ 18ാം റൗണ്ട് മല്‍സരത്തില്‍ മാഞ്ചസ്റ്ററിനെ സ്റ്റോക്ക് സിറ്റി അട്ടിമറിച്ചു.
എവേ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ തോല്‍വി. ലീഗില്‍ മാഞ്ചസ്റ്റര്‍ വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വി കൂടിയാണിത്. ഇന്നലത്തെ തോല്‍വിയോടെ മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ഗാലിന്റെ ക്ലബ്ബിലെ ഭാവി കൂടുതല്‍ പരിതാപകരമായി.
അവസാനം കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ പോലും മാഞ്ചസ്റ്ററിന് ജയിക്കാനായിട്ടില്ല. മാഞ്ചസ്റ്റര്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയെ ആദ്യ ഇലവനില്‍ നിന്ന് തഴഞ്ഞതും ശ്രദ്ധേയമായി.
മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം പുലര്‍ത്തിയ മാഞ്ചസ്റ്ററിനെതിരേ ബൊജാന്‍ ക്രികിക്ക് (19ാം മിനിറ്റ്), മാര്‍കോ അര്‍നോവിക് (26) എന്നിവരുടെ ഗോളുകളിലൂടെയാണ് സ്‌റ്റോക്ക് വിജയം കൈക്കലാക്കിയത്.
Next Story

RELATED STORIES

Share it