മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പൊട്ടിത്തെറി

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പൊട്ടിത്തെറി. ടീമിന്റെ മോശം പ്രകടനത്തത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന മാഞ്ചസ്റ്റര്‍ ടീമിലെ കളിക്കാരും കോച്ച് ലൂയിസ് വാന്‍ഗാലും രണ്ടു തട്ടിലാണെന്ന് റിപോര്‍ട്ട്.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച നോര്‍വിച്ച് സിറ്റിയോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ ശേഷം ക്യാപ്റ്റന്‍ വെയ്ന്‍ റൂണി, മൈക്കല്‍ കാരിക്ക് എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങള്‍ കോച്ചിനെതിരേ പരസ്യമായി രംഗത്തുവന്നു. കളിക്കുശേഷം താരങ്ങള്‍ വാന്‍ഗാലുമായി അടിയന്തര ചര്‍ച്ച നടത്തിയതായി ഡെയ്‌ലി മെയ്‌ലു ള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍ ടീമിലെ സ്പാനിഷ് താരങ്ങളായ യുവാന്‍ മാറ്റ യും ആന്‍ഡര്‍ ഹെരേരയും വാ ന്‍ഗാലിന്റെ ശൈലിക്കും പരീക്ഷണങ്ങള്‍ക്കുമെതിരേ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വാന്‍ഗാല്‍ ഓരോ മല്‍സരത്തിലും വ്യത്യസ്ത പൊസിഷനില്‍ കളിപ്പിക്കുന്നതുമൂലം വരാനിരിക്കുന്ന യൂറോ കപ്പില്‍ തങ്ങള്‍ക്ക് സ്പാനിഷ് ടീമില്‍ ഇടം ലഭിക്കുമോയെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടിയത്. വാന്‍ഗാലിന്റെ കടുത്ത പരിശീലനരീതികളിലും കേളീശൈലിയുമെ ല്ലാം സഹിക്കുക ബുദ്ധിമുട്ടാണെന്നാണ് ടീമിലെ മുഴുവന്‍ കളിക്കാരും ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
ടീമിലെ ചില പ്രമുഖ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള പ്രധാന കാരണവും കോച്ചിന്റെ ഈ നടപടികളാണെനന്നും കളിക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ നവംബറിനു ശേഷം ഒരു മല്‍സരത്തില്‍പ്പോലും മാഞ്ചസ്റ്ററിനു ജയിക്കാനിയിട്ടില്ല. യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ പോലും കാണാതെയാണ് മുന്‍ ജേതാക്കളായ റെഡ് ഡെവിള്‍സ് പുറത്തായത്. കളിക്കാരും എതിരായതോടെ വാന്‍ഗാലിനെ മാഞ്ചസ്റ്റര്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it