Sports

മാഞ്ചസ്റ്റര്‍ ഡെര്‍ബി ബലാബലം; ആഴ്‌സനല്‍ മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-മാഞ്ചസ്റ്റര്‍ സിറ്റി ഗ്ലാമര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. എന്നാല്‍, സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ആഴ്‌സനല്‍ 2-1ന് എവര്‍ട്ടനെ പരാജയപ്പെടുത്തി ലീഗില്‍ മുന്നേറ്റം നടത്തി.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്ററിനായിരുന്നു നേരിയ ആധിപത്യം. എന്നാല്‍, ഇരു ടീമും ആക്രമിച്ചു കളിക്കുന്നതില്‍ നിന്ന് വിട്ടുനിന്നതോടെ മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.
ഒലിവര്‍ ജിറൂഡും (36ാം മിനിറ്റ്) ലൗറന്റ് കോസിയന്‍ലിയും (38) നേടിയ ഗോളിലാണ് സ്വന്തം തട്ടകത്തില്‍ ആഴ്‌സനല്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. പോയിന്റ് പട്ടികയില്‍ സിറ്റിയും ആഴ്‌സനലും 22 പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സണ്ടര്‍ലാന്റ് 3-0ന് ന്യൂകാസിലിനെയും ടോട്ടനം 5-1ന് ബേണ്‍മൗത്തിനെയും തരിപ്പണമാക്കി. ടോട്ടനമിനു വേണ്ടി ഹാരി കെയ്ന്‍ ഹാട്രിക് നേടി.
ഇറ്റലിയില്‍ വമ്പന്‍മാര്‍ക്ക് ജയം
റോം: ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍മാരായ യുവന്റസ്, എസി മിലാന്‍ ടീമുകള്‍ വിജയത്തോടെ മുന്നേറി. യുവന്റസ് 2-0ന് അറ്റ്‌ലാന്റെയെയും മിലാന്‍ 2-1ന് സാസുവോലോയെയുമാണ് തോല്‍പ്പിച്ചത്. എന്നാല്‍, ഇന്റര്‍മിലാനെ പലെര്‍മോ 1-1ന് പിടിച്ചുകെട്ടി.
സ്പാനിഷ് ലീഗില്‍ സെവിയ്യ 5-0ന് ഗെറ്റാഫെയെയും റയല്‍ സോസിഡാഡ് 4-0ന് ലെവന്റെയെയും തകര്‍ത്തു. സെവിയ്യക്കു വേണ്ടി കെവിന്‍ ഗാമെയ്‌റോ ഹാട്രിക്കുമായി മിന്നി.മറ്റൊരു കളിയില്‍ മാലഗ 2-0ന് ഡിപോര്‍ട്ടീവോയെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it