Flash News

മാഞ്ചസ്റ്റര്‍ ആക്രമണം : ആബിദിയുടെ ഭീഷണി അന്വേഷിക്കുമെന്ന് പോലിസ്‌



ലണ്ടന്‍: മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത നിശയ്ക്കിടെ സ്‌ഫോടനം നടത്തിയ സല്‍മാന്‍ ആബിദി ആക്രമണത്തിനു മുമ്പ് നടത്തിയ ഭീഷണി സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സി. സ്‌ഫോടനത്തിനു മുമ്പ് ആക്രമണത്തെക്കുറിച്ച് ആബിദി നല്‍കിയ മൂന്നു താക്കീതുകള്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടത്തുമെന്നു ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് പറഞ്ഞു. തിങ്കളാഴ്ച ആക്രമണത്തിനു മുമ്പ് 23കാരനായ യുവാവിനെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് മാഞ്ചസ്റ്ററിലും ചെസ്റ്ററിലുമടക്കം തിരച്ചില്‍ ശക്തമാക്കിയിരുന്നെന്നു മാഞ്ചസ്റ്റര്‍ പോലിസും വ്യക്തമാക്കി.
Next Story

RELATED STORIES

Share it