മാജിക് മഷ്‌റൂമുമായി യുവാവ് പിടിയില്‍

കൊച്ചി: നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. കഞ്ചാവും മാജിക് മഷ്‌റൂമുമായി മൂന്നാര്‍ സ്വദേശിയായ യുവാവ് എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്‌സിന്റെ പിടിയിലായി. ദേവികുളം കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജില്‍ മുതുകുമാര്‍ (29) ആണു ശനിയാഴ്ച രാത്രി എറണാകുളം കെഎസ്ആ ര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തു നിന്നു പിടിയിലായത്. ഇയാളില്‍ നിന്നും 500 ഗ്രാം കഞ്ചാവും 85 ഗ്രാം മാജിക് മഷ്‌റൂമും പിടിച്ചെടുത്തു. 45 കൂണുകളാണ് ഉണ്ടായിരുന്നത്.
മൂന്നാറില്‍ നിന്നും എത്തിച്ചതാണിതെന്ന് എക്‌സൈസ് അറിയിച്ചു. മൂന്നാറില്‍ വച്ച് പരിചയപ്പെട്ടയാള്‍ക്കു കൈമാറാന്‍ എത്തിച്ചതാണ് മാജിക് മഷ്‌റൂമെന്നു പ്രതി പറഞ്ഞതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ് പറഞ്ഞു.
ജില്ലയിലേക്കു മാജിക് മഷ്‌റൂം എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ പരിശോധന നടത്തിവരികയായിരുന്നു. സീസണ്‍ സമയങ്ങളില്‍ ഒരു കൂണിന് 2000 രൂപ വരെ വിലമതിക്കുന്നതാണ്. ഇതു തേനി ല്‍ മുക്കിയാണ് കഴിക്കുന്നത്. കൂണില്‍ അടങ്ങിയ സൈലോസൈബിന്‍ എന്ന രാസവസ്തുവാണ് ലഹരി പ്രദാനം ചെയ്യുന്നത്. ഉപയോഗിച്ചാല്‍ മൂന്നു മണിക്കൂറോളം ലഹരി ലഭിക്കും. രണ്ടു മുതല്‍ ആറ് ഗ്രാം വരെ മാജിക് മഷ്‌റൂം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്നു ബി സുരേഷ് പറഞ്ഞു. ജില്ലയില്‍ അടുത്തിടെയെങ്ങും മാജിക് മഷ്‌റൂം പിടികൂടിയിട്ടില്ല. പ്രിവന്റീവ് ഓഫിസര്‍ എ എസ് ജയന്‍, സിഇഒമാരായ രഞ്ജു എല്‍ദോ തോമസ്, കെ എം റോബി, പി എക്‌സ് റൂബന്‍, വി സി ജിമ്മി, ഒ എസ് ജഗദീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it