Flash News

മാങ്ങപറിച്ച എട്ടുവയസുകാരിയെ തോട്ടമുടമ അടിച്ചുകൊന്നു

മാങ്ങപറിച്ച എട്ടുവയസുകാരിയെ തോട്ടമുടമ അടിച്ചുകൊന്നു
X




പട്‌ന: മാങ്ങ പറിച്ച എട്ടുവയസുകാരിയെ തോട്ടമുടമ അടിച്ചു കൊലപ്പെടുത്തി. പാട്‌നയിലെ തീണ്ടിരക്രി ഗ്രാമത്തിലെ അമേരുണ്‍ കദം എന്ന പെണ്‍കുട്ടിയെയാണ് തോട്ടമുടമയായ സഞ്ജയ് മേഹ്തയും സഹായിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ചെറിയ പെരുന്നാള്‍ തലേദിവസം പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകവെ കുട്ടി മാങ്ങപറിക്കാനായി തോട്ടത്തിലേക്ക് പോകുകയായിരുന്നു. മാങ്ങ പറിച്ച് മകള്‍ പെട്ടന്ന് തിരിച്ചുവരുമെന്ന് കരുതിയ ഇബ്രാഹിം വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരിച്ചുവരാതായതിനെ തുടര്‍ന്ന് ഇബ്രാഹിം അന്വേഷിച്ച് പോകുകയായിരുന്നു. ഈസമയം നാട്ടുകാരാണ് കുട്ടി തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്.
കുട്ടിയുടെ ദേഹം മുഴുവന്‍ മുറിവുകളുണ്ടായിരുന്നു.ഷോക്കേറ്റ് വികൃതമായ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇബ്രാഹിം സാഫിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it