മാക്ട: ലാല്‍ജോസ് ചെയര്‍മാന്‍; ഷാജൂണ്‍ കാര്യാല്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) ചെയര്‍മാനായി ലാല്‍ജോസിനെയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കര്യാലിനെയും തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ജോഷി മാത്യു, സുന്ദര്‍ദാസ് (വൈസ് ചെയര്‍മാന്‍മാര്‍), കെ മോഹന്‍, എ കെ സന്തോഷ്, ഷാജി പാണ്ടവത്ത് (സെക്രട്ടറിമാര്‍), എം പത്മകുമാര്‍(ഖജാഞ്ചി). വയലാര്‍ ശരത്ചന്ദ്രവര്‍മ, എസ് എന്‍ സ്വാമി, പി ബി ദാമോദരന്‍, എ എസ് ദിനേശ്, ഇന്ദ്രന്‍സ് ജയന്‍, മധു ബാലകൃഷ്ണന്‍, ഷാഫി, കെ രാമചന്ദ്രബാബു, ജി എസ് വിജയന്‍, വി എം വിനു, ജോസഫ് നെല്ലിക്കല്‍, കോളിന്‍സ് ഡയസ്, ജോണി ആന്റണി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)എന്നിവരാണു മറ്റു ഭാരവാഹികള്‍. മാക്ട ലെജന്‍ഡ് അവാര്‍ഡ് ആഗസ്ത് രണ്ടാംവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കാനും സമ്മേളനം തീരുമാനിച്ചു.
Next Story

RELATED STORIES

Share it