Alappuzha local

മാഅത്ത് അസോസിയേഷന്‍ നബിദിന സമ്മേളനം

ജഅമ്പലപ്പുഴ: ശാസ്ത്ര കണ്ടുപിടുത്തങ്ങളില്‍ ഇസ്‌ലാമിന്റെ സംഭാവന മഹത്തരമാണെന്ന് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ഡോകടര്‍ എംകെ മൂസ കുഞ്ഞി പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷന്‍ പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌ലാം സംഘം മസ്ജിദ് അങ്കണത്തില്‍ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പകര മുഹമ്മദ് സ്വാദിഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഹനീഫ് നീര്‍ക്കുന്നം ഈ വര്‍ഷത്തെ എംബിബി  പരീക്ഷയില്‍ വിജയിച്ച അഫ്‌സല്‍ റഷീദ് തോട്ടപ്പള്ളി, നിഷാനി മുഹ്‌സീന്‍, അസീല നാസ്സര്‍ നീര്‍ക്കുന്നം എന്നിവരെ കാപ്പ ഉപദേശക ബോര്‍ഡ് മെംബര്‍ അഡ്വ. എ നിസാമുദ്ദീന്‍ അനുമോദിച്ചു.
Next Story

RELATED STORIES

Share it