Flash News

മാംസ നിരോധനം: മുംബൈ കോടതി സ്‌റ്റേ ചെയ്തു

മാംസ നിരോധനം: മുംബൈ കോടതി സ്‌റ്റേ ചെയ്തു
X

Beautiful Prime rib

മുംബൈ: മാംസം നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനം മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൈന മതക്കാരുടെ ഉല്‍സവത്തോടനുബന്ധിച്ചായിരുന്നു നിരോധനം. സപ്റ്റംബര്‍ 17ന് നടത്താനിരുന്ന നിരോധനത്തിനാണ് കോടതി സ്‌റ്റേ നല്‍കിയിട്ടുള്ളത്.

മഹാരാഷ്ട സര്‍ക്കാറിന്റെ തീരുമാനത്തെ രൂക്ഷമായ രീതിയില്‍ ഹൈക്കോടതി വിമര്‍ശിച്ചു. എന്ത് കഴിക്കണമെന്ന ജനങ്ങളുടെ വ്യക്തി സ്വാതന്ത്രത്തില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it