thrissur local

മാംസ കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി

പുതുക്കാട്: പുതുക്കാട് സെന്ററില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാംസ കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
വൃത്തിഹീനമായ സാഹചര്യത്തില്‍ വഴിയോരത്ത് മാംസം തൂക്കിയിട്ട് വില്‍പന നടത്തുന്ന സംഭവം തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മാംസ കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയത്. ഒരു മാസത്തിലേറെയായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാംസ കച്ചവടം പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുയാണെന്ന ആരോപണമുണ്ട്.
വിദ്യാര്‍ഥികളുള്‍പ്പടെ നിരവധിപേര്‍ കടന്നുപോകുന്ന വഴിയോരത്താണ് മാംസ കച്ചവടം നടത്തുന്നത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് മുന്‍പില്‍ താല്‍ക്കാലികമായി വെച്ചുകെട്ടിയ ഷെഡ്ഡിലാണ് കച്ചവടം. ഇവിടെ നിന്നു മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് മൂലം ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.
പൊതുപ്രവര്‍ത്തകരായ വിജു തച്ചംകുളം, ജോയ് മഞ്ഞളി എന്നിവരാണ് പുതുക്കാട് പഞ്ചായത്തിന് പരാതി നല്‍കിയത്.
റോഡ് സുരക്ഷ
ജനജാഗ്രതാ സദസ്സ്
തൃശൂര്‍: അശ്രദ്ധ, അറിവില്ലായ്മ, നിയമ നിഷേധം എന്നിവകളാണ് റോപകടങ്ങള്‍ കൂട്ടാനിടയാക്കുന്നതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ പി നായര്‍ ഐപിഎസ് പറഞ്ഞു.
റോഡ് ആക്‌സിഡിന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റോഡു സുരക്ഷ ജന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫിനെ പോലെ സേവന സന്നദ്ധരാവരോടൊപ്പം പോലിസടക്കമുള്ളവരുടെ കൂട്ടായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ കുറക്കാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു.
റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മേച്ചേരി അധ്യക്ഷത വഹിച്ചു.
ട്രെയിനറും പോലിസ് എസ്‌ഐയുമായ ഒ എ ബാബു ക്ലാസെടുത്തു. വേണു കരിക്കാട്, ടി ഐ കെ മൊയ്തു, കെ കെ എസ് കുട്ടി, വനജ ഭാസ്‌ക്കരന്‍, സി എല്‍ ജോയ്, പി കെ അര്‍ജുനന്‍, കെ പി സുധീഷ്, ടി ജി ചന്ദ്രബോസ്, ഷിന്റോ റാഫേല്‍, സേതു താണിക്കുടം, പി ദാക്ഷായണി ടീച്ചര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it