Flash News

മാംസാഹാരികള്‍ സ്വര്‍ണ മെഡലിന് അപേക്ഷിക്കരുതെന്നു പുനെ വാഴ്‌സിറ്റി



ന്യൂഡല്‍ഹി: മാംസാഹാരവും മദ്യവും കഴിക്കുന്നവര്‍ക്കു സ്വര്‍ണ മെഡലിന് അപേക്ഷിക്കാനാവില്ലെന്ന വിവാദ മാനദണ്ഡവുമായി പൂനെ സര്‍വകലാശാല. സസ്യാഹാരം കഴിക്കുന്നവര്‍ക്കും  മദ്യം കുടിക്കാത്തവര്‍ക്കും മാത്രമേ സ്വര്‍ണ മെഡല്‍ സീകരിക്കുന്നതിനുള്ള യോഗ്യതയുള്ളൂവെന്നാണു സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നത്. ഷെലാര്‍ മാമ എന്നറിയപ്പെടുന്ന സര്‍ദാര്‍ കൊന്‍ടാജി രാമാജിയുടെ പേരിലുള്ള ഗോള്‍ഡ് മെഡലിന് അപേക്ഷിക്കാനാണു സര്‍വകലാശാല അപൂര്‍വ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 15 വരെ വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡലിന് അപേക്ഷിക്കാന്‍ അവസരം. വിഷയം വാര്‍ത്തയായതോടെ  പ്രതിഷേധവും ശക്തമായി. സര്‍വകലാശാല അധികാര കേന്ദ്രങ്ങളില്‍ ബ്രാഹ്മണിക്കല്‍  ഹിന്ദുത്വം പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it