Flash News

മാംസം തിന്നുന്ന ബാക്ടീരിയ; യുവാവിന് കാല്‍ നഷ്ടമായി

മാംസം തിന്നുന്ന ബാക്ടീരിയ; യുവാവിന് കാല്‍ നഷ്ടമായി
X
ന്യൂയോര്‍ക്ക്: മാംസം തിന്നുന്ന ബാക്ടീരയുടെ ഇരയായി ഒരു യുവാവ്. ടെക്‌സസാസില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കിയിരുന്ന റൗള്‍ റെയ്‌സ് എന്ന യുവാവിന് ഒരു കാലാണ് ബാക്ടീരീയ ബാധ കൊണ്ട് മുറിച്ച് മാറ്റേണ്ടി വന്നത്. കാലില്‍ ആദ്യം ഒരു കുമിള മാത്രമാണ് ഉണ്ടായത്.പക്ഷെ ഈ കുമിള കാല്‍പാദം മുഴുവന്‍ വ്യാപിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരയുടെ സാന്നിധ്യം മനസിലാക്കിയത്.


ഉപ്പു നിറഞ്ഞ ലവണാംശമുള്ള വെള്ളത്തില്‍ നിന്നാണു ബാക്ടീരിയ ബാധയുണ്ടായത്. ബാക്ടീരിയ ശരീരത്തിലേ മറ്റു ഭാഗങ്ങളിലേയ്ക്കു പടരുന്നതു തടയുന്നതിനു വേണ്ടിയായിരുന്നു കാല്‍ പാദം മുറിച്ചത്. ഏറെ അപകടകരമായ അവസ്ഥയാണിത്. ഈ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാല്‍ ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം.
Next Story

RELATED STORIES

Share it