Flash News

മാംസം കഴിക്കുന്നവര്‍ക്ക് സ്വര്‍ണമെഡലിന് അര്‍ഹതയില്ല;വിചിത്ര വിഞ്ജാപനവുമായി പൂനെ സര്‍വകലാശാല

മാംസം കഴിക്കുന്നവര്‍ക്ക് സ്വര്‍ണമെഡലിന് അര്‍ഹതയില്ല;വിചിത്ര വിഞ്ജാപനവുമായി പൂനെ സര്‍വകലാശാല
X


പൂനെ: മാംസവും മദ്യവും കഴിക്കുന്നവര്‍ക്ക് സ്വര്‍ണമെഡലിന് അര്‍ഹതയില്ലെന്ന് പൂനെ സര്‍വകലാശാല. പുതുതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ശാസ്ത്ര-ശാസ്‌ത്രേതര വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് നല്‍കിവരുന്ന സ്വര്‍ണമെഡലുകള്‍ മദ്യപാനികളോ മാംസഭുക്കുകളോ ആയ വിദ്യാര്‍ഥികള്‍ക്ക് നല്‍കില്ലെന്ന് പൂനെ സാവിത്രിബായി ഫൂല്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്.
വിദ്യാര്‍ഥികള്‍ മദ്യവര്‍ജകനും സസ്യഭുക്കും ആയിരിക്കണം. യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കിയവരും ഇന്ത്യന്‍ സംസ്‌ക്കാരത്തെ അനുകൂലിക്കുന്നവരും ആയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലര്‍ വിവാദമായതോടെ പ്രതിഷേധവുമായി ശിവസേന,എന്‍സിപി നേതാക്കള്‍ രംഗത്തെത്തി. ജനങ്ങള്‍ എന്തു കഴിക്കണമെന്ന്  ആവശ്യപ്പെടാന്‍ സര്‍ക്കാരിനോ സര്‍വകലാശാലക്കോ അവകാശമില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. ഭക്ഷണത്തിലല്ല പഠനത്തിലാണ് സര്‍വകലാശാല ശ്രദ്ധിക്കണ്ടതെന്ന് എന്‍സിപി എംപി സുപ്രിയ സൂലൈ ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ സര്‍വകലാശാല വിശദീകരണവുമായി രംഗത്തെത്തി. സര്‍ക്കുലര്‍ വര്‍ഷങ്ങളായി പ്രയോഗത്തിലുള്ളതാണെന്നും ഓരോ വര്‍ഷവും പുതുക്കി പുറത്തിറക്കാറുണ്ടെന്നും സര്‍വകലാശാല വിശദീകരിച്ചു. എന്നാല്‍, പത്ത് വര്‍ഷം മുന്‍പ് ഇറക്കിയതെന്ന് സര്‍വകലാശാല അവകാശപ്പെടുന്ന സര്‍ക്കുലറില്‍ തിയതി 2017 ഒക്ടോബര്‍ 31 ആണെന്നും റിപ്പോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it