palakkad local

മാംഗോ സിറ്റിയില്‍ മാമ്പൂക്കാലമായില്ല; കര്‍ഷകര്‍ ആശങ്കയില്‍

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: മാംഗോ സിറ്റി എന്നറിയപ്പെടുന്ന ജില്ലയിലെ മുതലമടയില്‍ ഇത്തവണ മാമ്പൂക്കാലം എത്താന്‍ വൈകിയതോടെ കര്‍ഷകര്‍ ആശങ്കയിലായി. മുതലമട. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലായി നാലായിരം ഏക്കറോളം മാവ് കൃഷി ചെയ്യുന്നത്. നവംബര്‍ മാസവസാനവും ഡിസംബര്‍ മാസത്തോടെ മാവ് പൂത്തു തുടങ്ങുന്നത് ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ വിളവെടുപ്പ് നടത്തി രാജ്യത്തിലെ പ്രധാന വിപണി കീഴടക്കുന്നത് മുതലമടയിലെ മാന്തോപ്പിലെ മാങ്ങകളാണ്. അതുകൊണ്ടു തന്നെ മികച്ച വില കര്‍ഷകന് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം മാന്തോപ്പുകളില്‍ മാമ്പൂവിരിഞ്ഞിട്ടില്ലാത്തതിനാല്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഏറെ വിഷമത്തിലാണ്.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും മാങ്ങ വിപണിയില്‍ എത്തുന്നതിന് മുമ്പേ ഡല്‍ഹി, അഹമ്മദാബാദ്, മുബൈ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി ഉത്തരേന്ത്യയില്‍ നിന്നും പ്രധാന കച്ചവടക്കാര്‍ മുതലമടയില്‍ എത്തി കര്‍ഷകരില്‍ നിന്നും വിളവെടുത്ത മാങ്ങ വാങ്ങിയാണ് കച്ചവടം പൊടിപൊടിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം മാന്തോപ്പില്‍ തേനടി രോഗം ബാധിച്ചതിനാല്‍ ഉല്‍പ്പാദന കുറവുണ്ടായിരുന്നു. ശെന്തൂരം, മൂവാണ്ടന്‍, ബങ്കനപ്പള്ളി, അല്‍ഫോണ്‍സ, ഹിമാപസ്, നീലന്‍ എന്നിവയാണ് വിപണി കീഴടക്കുന്ന പ്രധാന ഇനം മാമ്പഴങ്ങള്‍. മാവുകളില്‍ ഫഌവറിങ് നടക്കാത്തതില്‍ തികഞ്ഞ നിരാശയിലാണ് മാവ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it