World

മഹ്മൂദ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റാമല്ല: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 83കാരനായ അബ്ബാസിനെ പനി മൂലമാണ് റാമല്ലയിലെ അല്‍ ഇസ്തിഷാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ചെവിക്ക് ശസ്ത്രക്രിയ കഴിഞ്ഞ അബ്ബാസിന് അണുബാധയേല്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it