മഹിളാ മന്ദിരത്തിലെ മൂന്ന് അന്തേവാസികള്‍ക്ക് മംഗല്യഭാഗ്യം
BY kasim kzm12 Dec 2017 3:08 AM GMT
kasim kzm12 Dec 2017 3:08 AM GMT
തലശ്ശേരി: സാമൂഹികനീതി വകുപ്പിന് കീഴിലെ തലശ്ശേരി മഹിളാ മന്ദിരത്തിലെ മൂന്ന് അന്തേവാസികള്‍ക്ക് മംഗല്യഭാഗ്യ ം. കര്‍ണാടക സ്വദേശി മഞ്ജു, മലയാളികളായ സാന്ദ്ര, സൗമ്യ എന്നിവരാണ് എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ ഒരുക്കിയ കതിര്‍ മണ്ഡപത്തില്‍ സുമംഗലികളായത്.മഞ്ജുവിന് വടകര മേപ്പയ്യൂര്‍ സ്വദേശി സുനിലും സാന്ദ്രക്ക് കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി രജീഷും സൗമ്യയ്ക്ക് കോഴിക്കോട് നരിക്കുനി സ്വദേശി വിനോദും താലി ചാര്‍ത്തി. മന്ത്രി കെ കെ ശൈലജ വധൂ-വരന്മാര്‍ക്ക് വരണമാല്യങ്ങള്‍ കൈമാറി. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ അതിഥികളെ സ്വാഗതം ചെയ്തു. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇവിടത്തെ അന്തേവാസികളുടെ വിവാഹത്തിന് അനുവദിക്കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെയും തലശ്ശേരി നഗരസഭയുടെയും സഹകരണത്തോടെയാണു ചടങ്ങ് സംഘടിപ്പിച്ചത്. വൈസ് ചെയര്‍പേഴ്‌സന്‍ നജ്മ ഹാഷിം, കൗണ്‍സിലര്‍മാരായ ടി രാഘവന്‍, കെ വിനയരാജ്, പി പി സാജിത, വി രത്‌നാകരന്‍, എം പി അരവിന്ദാക്ഷന്‍, മാജിദ അഷ്ഫാഖ്, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എം എം മോഹന്‍ദാസ് സംബന്ധിച്ചു.
Next Story
RELATED STORIES
എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTതിരുവനന്തപുരത്ത് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു
27 March 2024 5:29 PM GMTഎംഎസ്എഫ് ഹരിത വിവാദം: മുന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി മുസ്...
27 March 2024 2:37 PM GMTകാസര്‍കോട്ട് വന്‍ കവര്‍ച്ച; എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവര്‍ന്നു
27 March 2024 10:34 AM GMTകരിപ്പൂര്‍ വിമാനത്താവളം: ദമ്മം, റാസല്‍ ഖൈമ റൂട്ടില്‍ സര്‍വീസുമായി...
27 March 2024 5:17 AM GMT