palakkad local

മഹാശിലാ യുഗത്തിലെ കല്ലറകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

ആലത്തൂര്‍: ഇരുമ്പു യുഗ കാലത്തിലെ ശവസംസക്കാരത്തിനുപയോഗിക്കപ്പെട്ട ഭീമന്‍ കല്ലറകള്‍ വീഴ്മല താഴ് വരയില്‍ സംരക്ഷണയില്ലാതെ നശിക്കുന്നു. ചെറുതും വലുമായ അന്‍പതോളം കല്ലറകളും, പെരുങ്കല്ലറകളുമാണ് വീഴ്മലതാഴ് വരയായ പ്ലാങ്ങോട് ഭാഗത്ത് നാശം നേരിടുന്നത്. ഇരുമ്പു യുഗ സ്മാരകങ്ങളുടെ പഠനങ്ങള്‍ നടത്തുന്ന പാലക്കാട് വിക്‌ടോറിയ കോളജിലെ ചരിത്ര വിഭാഗം മേധാവി പ്രഫ.കെ രാജന്‍ വീഴ്മലയില്‍ എത്തിയപ്പോഴാണ് പൈതൃത സ്മാരകങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. തെക്കേ ഇന്ത്യയിലെ ഇരുമ്പു യുഗമായ ക്രിസ്തുവിന് 1000 വര്‍ഷങ്ങള്‍ മുമ്പും, ക്രിസ്തുവിനു ശേഷം 300 വര്‍ഷം വരെയുമാണ്. ഇക്കാലത്ത് ഇരുമ്പു കണ്ടുപിടിച്ചതിനാല്‍ തന്നെ നാട്ടില്‍ കൃഷിയ്ക്ക് തുടക്കമിട്ടവരുടെ മുന്‍ഗാമികളുടെ കല്ലറകളാണ് ഇവിടെ നിര്‍മിച്ചതെന്നാണ് കരുതുന്നത്.
ഉയര്‍ന്ന കുന്നുംപുറമായ ഈ ഭാഗത്ത് മഹാശിലായുഗ സ്മാരകമായ നിരവധി കല്ലറകളും, പെരുങ്കല്ലറകളുമാണ് ഒരു പ്രദേശമാകെയുള്ളത്. കാലപ്പഴക്കം മൂലവും, പൈതൃകമാണെന്ന് അറിയാതെ നശിപ്പിക്കപ്പെട്ടതരത്തിലാണ് നിലവിലുള്ള കല്ലറകള്‍.ഇരുമ്പുയുഗത്തിന്റെ രണ്ടാം ഘട്ടമായ സംഘകാലത്തെ കല്ലറകളാണിത്. ഇക്കാലത്ത് മരിച്ചവരുടെ അസ്ഥികളും അസ്തികളെ സൂക്ഷിക്കുന്ന മണ്‍പാത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന ഇരുമ്പുകൊണ്ട് നിര്‍മിച്ച ആയുധങ്ങളായ വാള്‍, കത്തി, തൃശൂലം, തുടങ്ങിയവയും, ഉപയോഗിച്ച മണ്‍പാത്രങ്ങളും, മുത്തുകളും മറ്റുമാണ് സാധാരണ കല്ലറകളില്‍ കാണാറുള്ളത്.
പാറയുടെ ലഭ്യത കൂടുതല്‍ കാണുന്ന മേഖലകളിലാണ് പൊതുവെ കല്ലറകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട് തന്നെ ഈ സമയത്ത് വീഴ് മലയുടെ ഭാഗത്ത് മനുഷ്യരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതിനുളള തെളിവാണിതെന്ന് പ്രഫ. കെ രാജന്‍ പറഞ്ഞു. വിവിധ അടുക്കുകളായാണ് കല്ലറകളാണ് ഇവിടെയുള്ളത്. കല്ലറകള്‍ക്ക് കിഴക്ക് പടിഞ്ഞാട് ഭാഗത്ത് വിടവ് സൃഷ്ടിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. വലിയ പാറപാളികള്‍ പൊളിച്ചെടുത്താണ് കല്ലറകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് അതുകൊണ്ട് തന്നെ ശവസംസ്‌ക്കാര രീതി, ജീവിത രീതി, അവരുടെ സാമൂഹ്യ ക്രമം തുടങ്ങിയവ കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it