Flash News

മഹാരാഷ്ട്ര സംഘര്‍ഷം: വ്യാജ കേസ് ചുമത്തി യുവ ദലിത് നേതാവിനെ അറസ്റ്റു ചെയ്തു

മഹാരാഷ്ട്ര സംഘര്‍ഷം: വ്യാജ കേസ് ചുമത്തി യുവ ദലിത് നേതാവിനെ അറസ്റ്റു ചെയ്തു
X
മുംബൈ: മഹാരാഷ്ടയിലെ ദലിത് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട 16കാരന്റെ കുടുംബത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവ ദലിത് നേതാവിനെ വിട്ടയച്ച ശേഷം വീണ്ടും കസ്റ്റഡിയിലെടുത്തു. യുവ പാന്ഥേഴ്‌സ് സംഘടനാ നേതാവായ രാഹുല്‍ പ്രധാനാണ് പോലിസ് കസ്റ്റഡിയിലായത്. നന്ദേഡില്‍ നടന്ന റോഡ് ഉപരോധത്തിനിടെയുണ്ടായ പോലിസ് ലാത്തിചാര്‍ജിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 16കാരനായ യോഗേഷ് ജാദവ് മരിച്ചതെന്നാണ് പോലിസ് വിശദീകരണം.എന്നാല്‍ ലാത്തിചാര്‍ജിനിടയില്‍ പെട്ടുണ്ടായ പരിക്കിനെ തുടര്‍ന്നാണ് ജാദവ് മരിച്ചതെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജാദവിന്റെ കുടുംബം കേസ് നല്‍കാന്‍ രാഹുലിന്റെ സഹായം തേടി.



പിന്നീട് വ്യാജ കേസുണ്ടാക്കി നന്ദേഡ് പോലിസ് രാഹുലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ന് ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥി നേതാവിനെ ശിവജി നഗര്‍ പോലിസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാദവിന്റെ വീട്ടിലേക്ക് പോവുന്ന വഴിക്കാണ് രാഹുലിനെ ആദ്യം അറസ്റ്റ് ചെയതത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെ കോടതി പരിസരത്ത് വച്ച് വീണ്ടും കസ്റ്റഡിലെടുക്കുകയായിരുന്നുവെന്ന് മറ്റൊരു സംഘടനാ പ്രവര്‍ത്തകനായ അക്ഷയ് ബാന്‍സോഡ് പറഞ്ഞു. അനധികൃത ഒത്തുചേരല്‍(143),കലാപം(147), മറ്റു വ്യക്തികളുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തി(336), കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341,186,120,120 ബി വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it