Flash News

മഹാരാഷ്ട്ര സംഘര്‍ഷം:സംഘപരിവാര നേതാവിന്റെ പ്രസംഗത്തിന് അനുമതി നിഷേധിച്ചു

മഹാരാഷ്ട്ര സംഘര്‍ഷം:സംഘപരിവാര നേതാവിന്റെ പ്രസംഗത്തിന് അനുമതി നിഷേധിച്ചു
X
മുംബൈ: മഹാരാഷ്ട്രയിലെ ഭീമ കോറഗണില്‍ ദലിത് യുവാവ് മരിക്കാനിടയായ സാഹചര്യം സൃഷ്ടിച്ചതിന് പോലിസ് കേസെടുത്ത സംഘപരിവാര നേതാവ് സാംഭജി ബിണ്ഡേയ്ക്ക് നാളെ നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിന് പോലിസ് അനുമതി നിഷേധിച്ചു. പരിപാടിക്കെതിരേ ദലിത് സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.



ഈ സാഹചര്യത്തില്‍ ബിണ്ഡേയുടെ പ്രസംഗിച്ചാല്‍ അത് നഗരത്തിന്റെ ക്രമസമാധാന നിലയെ ബാധിച്ചേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. പുതിയ സാഹചര്യത്തില്‍ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര സംഘര്‍ഷത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അന്വേഷണ ഏജന്‍സിയായ സിബിഐയോട് ബിണ്ഡേ വെളിപ്പെടുത്തിയത്.
Next Story

RELATED STORIES

Share it