Flash News

മഹാരാഷ്ട്ര സംഘര്‍ഷം:ജിഗ്നേഷ് മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി

മഹാരാഷ്ട്ര സംഘര്‍ഷം:ജിഗ്നേഷ് മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി
X
മുംബൈ:മഹാരാഷ്ട്രയില്‍ നടന്ന ദലിത്-മറാത്ത സംഘര്‍ഷത്തില്‍ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



സംഘര്‍ഷം പൊട്ടിപുറപ്പെട്ട ജനുവരി ഒന്നിനുമുന്‍പ് തന്നെ പൂനെയില്‍ ചില അസ്വസ്ഥതകളുണ്ടായിരുന്നു. ഈ സമയത്തായിരുന്നു ജിഗ്നേഷ് മേവാനിയുടെ ശനിവാര്‍വാഡയിലെ പ്രസംഗം. എന്നാല്‍ അദ്ദേഹം ഭീമ-കൊരെഗാവില്‍ പോയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അദ്ദേഹം പ്രശംസിച്ചു. ദലിത് യുവാക്കള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നത് നല്ലതാണെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാതെ ഐക്യപ്പെടുത്തണമെന്നാണ് തന്റെ ഉപദേശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജിഗ്നേഷ് മേവാവിക്കെതിരായ കേസുമായി മഹാരാഷ്ട്ര പോലീസ് മുന്നോട്ട് പോകുകയാണ്.
പൂനെയിലെ അക്ഷയ് ബിക്കാദ്,അനന്ത് ദോന്ത് എന്നീ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  പോലീസ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്.പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്‌നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it