Flash News

മഹാരാഷ്ട്ര : ശിവസേന-ബിജെപി അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക്‌



ന്യൂഡല്‍ഹി:  എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള മഹാരാഷ്ട്രയിലെ അഭിപ്രായ വ്യത്യാസം തുറന്ന പോരിലേക്ക്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബിജെപി നേതാക്കളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക പുറത്തുവിട്ട ശിവസേനാ നേതൃത്വത്തിന്റെ നടപടിയാണു തര്‍ക്കങ്ങള്‍ രൂക്ഷമാവാന്‍ കാരണമായത്. ഉദ്ദവ് താക്കറെയുടെ നടപടിക്കെതിരേ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ പരസ്യമായി രംഗത്തെത്തി. മുന്നണി മര്യാദകള്‍ക്ക് ചേരാത്ത നടപടിയാണു ശിവസേന സ്വീകരിക്കുന്നത്. ഉദ്ദവ് താക്കറെക്കും പാര്‍ട്ടിക്കും താല്‍പര്യമില്ലെങ്കില്‍ മുന്നണി വിട്ടുപോവണമെന്നും ഫഡ്‌നാവിസ് തുറന്നടിച്ചു. എന്നാല്‍ ശിവസേനയെ ഒഴിവാക്കാനാണു ബിജെപിയുടെ ശ്രമമെങ്കില്‍ അതു വ്യക്തമാക്കണമെന്നു പാര്‍ട്ടി മുഖപത്രമായ സാംന ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും നിലപാടെടുത്ത ശേഷമാണു മുന്നണിബന്ധം വിട്ടുപോവാന്‍ ബിജെപിയെ വെല്ലുവിളിച്ച്  സാംന വീണ്ടും രംഗത്തെത്തിയത്. അതേസമയം മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏക്‌നാഥ് ഖദ്‌സെ അടക്കമുള്ളവര്‍ക്കെതിരായാണു ശിവസേന ആഴിമതി ആരോപണം ഉന്നയിച്ച് നോട്ടീസ് പുറത്തിറക്കിയത്. ഉദ്ദവ് താക്കറെയുടെ വസതിയില്‍ വച്ചായിരുന്നു ഈ നീക്കം. ഭൂമി കൈയേറ്റമാണു ഖദ്‌സെക്കെതിരായ ആരോപണം. ഇദ്ദേഹത്തിനു പുറമെ വിദ്യാഭ്യാസ മന്ത്രി വിനോദ് ദാവദേ, സിവില്‍ സപ്ലൈസ് മന്ത്രി ഗിരീഷ് മഹാജന്‍ എന്നിവരടക്കം ഏഴു മറ്റു മന്ത്രിമാര്‍ക്കെതിരേയും ശിവസേന ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനു പുറമെ ശിവസേന ഭരിക്കുന്ന ബ്രിമാ മുംബൈ മുനിസിപ്പാലിറ്റി കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികള്‍ക്ക് ബിജെപി ഭരിക്കുന്ന നാഗ്പൂര്‍, മുംബൈ മുനിസിപ്പാലിറ്റികള്‍ അനധികൃതമായി കരാറുകള്‍ നല്‍കിയെന്നും ബുക്ക്‌ലെറ്റ് ആരോപിക്കുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ അടക്കം ദേശീയതലത്തില്‍ ചര്‍ച്ചയായ അഴിമതികളും ബുക്ക്‌ലെറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, മഹാരാഷ്ട്ര എന്‍ഡിഎയിലെ പ്രതിസന്ധി രൂക്ഷമായിരിക്കെ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളിലേക്കു നിേക്ഷപങ്ങള്‍ ക്ഷണിക്കുന്നതിനായി മുംബൈയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഉച്ചതിരിഞ്ഞു തെക്കന്‍ മുംബൈയിലെ മമത താമസിക്കുന്ന ഹോട്ടലിലായിരുന്നു ച ര്‍ച്ച.  മകന്‍ ആദിത്യക്കൊപ്പമായിരുന്നു ഉദ്ദവ് താക്കറെ ഹോട്ടലിലെത്തിയത്. മഹാരാഷ്ട്രയില്‍ രാഷ്ടീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി മാനങ്ങളാണു കൂടിക്കാഴ്ചയ്ക്കുള്ളത്.
Next Story

RELATED STORIES

Share it