മഹാരാഷ്ട്ര: മാട്ടിറച്ചി സൂക്ഷിക്കുന്നത് കുറ്റമല്ല

മുംബൈ: മഹാരാഷ്ട്രയിലെ മാട്ടിറച്ചി നിരോധന ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സംസ്ഥാനത്ത് കന്നുകാലികളെ അറുക്കുന്നതിനുള്ള നിരോധനവും തുടരും. എന്നാല്‍, നിയമത്തിലെ ചില വകുപ്പുകളില്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന മാട്ടിറച്ചി കൈവശം വയ്ക്കുന്നതും ഭക്ഷിക്കുന്നതും കുറ്റകരമല്ല. സംസ്ഥാനത്ത് കശാപ്പുചെയ്ത മാട്ടിറച്ചി സൂക്ഷിച്ചാല്‍ മാത്രമേ നിയമലംഘനമാവുകയുള്ളൂവെന്ന് ജസ്റ്റിസുമാരായ അഭയ് ഓഖാ, സുരേഷ് ഗുപ്‌തെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷമാണ് മാട്ടിറച്ചി നിരോധനം നിലവില്‍ വന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹരജിയിലാണു വിധി.
Next Story

RELATED STORIES

Share it