മഹാരാഷ്ട്ര ഗ്രാമങ്ങളില്‍ സര്‍വേ തുടങ്ങി

മുംബൈ: മറാത്ത സമുദായത്തിനകത്തെ സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 700ലേറെ ഗ്രാമങ്ങളില്‍ സാംപിള്‍ സര്‍വേ തുടങ്ങി. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത സമുദായത്തിന് സംവരണം അനുവദിക്കണമെന്ന് മറാത്തി ക്രാന്തി മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 10നകം ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് അവര്‍ സര്‍ക്കാരിന് അന്ത്യശാസനവും നല്‍കി. ഈ സാഹചര്യത്തിലാണ് മറാത്ത സമുദായത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. മറാത്തികള്‍ക്ക് സംവരണം വേണമെന്ന ആവശ്യം നീതിയുക്തമാണോ എന്നു പരിശോധിക്കാനാണ് സര്‍വേ.
സര്‍വേ ഫലം സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് റിട്ട. എം ജെ ഗെയ്ക്‌വാദ് പറഞ്ഞു.
ഛത്രപതി ശിവ—ജി മഹാരാജിന്റെ ജന്‍മവാര്‍ഷിക ദിനമായ ഫെബ്രുവരി 19നകം സംവരണ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കാനാണ് മറാത്തി സംഘടനകളുടെ പദ്ധതി.
സാമ്പത്തികം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് മറാത്തികള്‍ക്കിടയില്‍ സര്‍വേ നടത്തുന്നതെന്ന് ഗെയ്ക്‌വാദ് പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന രാഷ്ട്രീയ സ്വാധീനമുള്ള മറാത്ത സമുദായത്തിന് സംവരണം നല്‍കുന്നത് വിവാദവിഷയമാണ്. മറാത്ത സമുദായത്തിന് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം 2004ല്‍ ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു.
Next Story

RELATED STORIES

Share it